മലയോര ഹൈവേ നിര്‍മാണം; സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് കൂരാച്ചുണ്ടില്‍ യോഗം
കൂരാച്ചുണ്ട്: പഞ്ചായത്തിലൂടെ മലയോരഹൈവേ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രദേശവാസികളുടെ യോഗം ചേര്‍ന്നു. വാര്‍ഡ് അടിസ്ഥാനത്തിലാണ് യോഗം നടന്നത്.
5, 6 വാര്‍ഡുകള്‍ക്കായി കല്ലാനോട് സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷനായി. ബുധനാഴ്ചയ്ക്കകം പ്രദേശവാസികളില്‍നിന്നും ഹൈവേയ്ക്ക് സ്ഥലം വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം സ്വീകരിക്കാന്‍ ധാരണയായി.
വാര്‍ഡംഗങ്ങള്‍ രക്ഷാധികാരികളായി ഓരോ വാര്‍ഡിലും ഏഴംഗ കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്ത് അംഗങ്ങളായ അരുണ്‍ ജോസ്, ജെസ്സി കരിമ്പനക്കല്‍, സിമിലി ബിജു, എന്‍. ജെ. ആന്‍സമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
വിനോദ് കലമറ്റം, ബാബു താമരക്കാട്ട്, മാക്‌സിന്‍ പെരിയപ്പുറം, ജോസ് പള്ളിപ്പുറം, കെ.സി തോമസ് കിഴക്കേ വീട്ടില്‍, ജോബി കടുവമാക്കല്‍, രഘു എന്നിവരെ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.
summary: a meeting was held regarding the construction of the mountain highway in koorachund