മേപ്പയ്യൂര്‍ ജനകീയമുക്കില്‍ പൊതുജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ജനത കൂട്ടായ്മ; പരിശോധനക്കായി എത്തിച്ചേര്‍ന്നത് നിരവധിപേര്‍
മേപ്പയ്യൂര്‍: ജനത കൂട്ടായ്മയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് മേപ്പയ്യൂരിലെ ജനകീയമുക്ക് വാര്‍ഡ്. മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ആസ്റ്റർ മിംസ് കോഴിക്കോട്, മാഹി ഡെന്റൽ കോളജ്, സൈമൺസ് കണ്ണാശുപത്രി എന്നിങ്ങനെ ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ അണിനിരന്ന മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയമായി മാറി.
ആരോഗ്യ നില പരിശോധിക്കാനും രോഗനിര്‍ണയം നടത്താനുമെല്ലാമായി ജനകീയ മുക്കില്‍ നിന്നും തൊട്ടടുത്ത വാര്‍ഡുകളില്‍ നിന്നും നിരവധി ആളുകളാണ് ക്യാമ്പിലേക്ക് ഒഴുകിയെത്തിയത്. കണ്ണ്, പല്ല്, ജെനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മെഡിക്കൽ ക്യാമ്പ് വിജയകരമായി മുന്നോട്ട് കൊണ്ടുപോവാന്‍ ജനകീയമുക്കിലെ മഹല്ല് കമ്മറ്റിയുടെ ഭാഗത്ത് നിന്നും പ്രദേശവാസികളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നുമെല്ലാം വലിയ തോതിലുള്ള സഹകരണമാണ് സംഘാടകര്‍ക്ക് ലഭിച്ചത്.
എ.സുരേന്ദ്രൻ അദ്ധ്യക്ഷനായ പരിപാടിയില്‍ കെ.വി.സുർജിത്ത് സ്വാഗതവും എം.കെ.ബാബു നന്ദിയു പറഞ്ഞു. ജനകീയ മുക്ക് വാര്‍ഡ് മെമ്പര്‍ ശ്രീജ.വി.പി ക്യാമ്പിന് ആശംസകളര്‍പ്പിച്ചു.