കൊയിലാണ്ടി ദേശീയപാത ബൈപ്പാസ് റോഡില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞുവീണു; ബൈക്ക് യാത്രക്കാരന് പരിക്ക്, ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ദേശീയപാത ബൈപ്പാസ് കടന്നുപോകുന്ന കോമത്തുകര കൈലാസ് റോഡില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞുവീണു. അപകടത്തില്‍ ദേശീയപാതയിലൂടെ കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രികന് പരിക്കേറ്റു.

ഇന്ന് രാത്രിയാണ് സംഭവം. ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗത്തുനിന്നും വലിയ തോതില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇതിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നുവീണിട്ടുണ്ട്. കൊയിലാണ്ടി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഉള്ള്യേരി റോഡിലേക്ക് കടക്കാനും നിരവധി ആളുകള്‍ നിലവില്‍ ബൈപ്പാസ് റോഡ് ആശ്രയിക്കുന്നുണ്ട്.

Summary: A massive landslide occurred on the Koyilandi National Highway Bypass Road; Bike rider injured, electric poles broken