സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം; തൂണേരി സ്വദേശി അറസ്റ്റില്‍


നാദാപുരം: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. തൂണേരി മുടവന്തേരി കുന്നുംപുറത്ത് കെ.പി മഹമൂദിനെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകിട്ട് 5.30ഓടെ വടകരയില്‍ നിന്നും നാദാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം. മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.

വിദ്യാര്‍ഥിനികള്‍ ബഹളം വെച്ചതോടെ മറ്റു യാത്രക്കാര്‍ ഇടപെടുകയും പ്രതിയെ എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Description: A man who committed sexual assault in a private bus was arrested