പുറമേരിയിൽ ഇടതുകോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്; വിജയം 20 വോട്ടിന്റെ ഭൂരിപക്ഷത്തില്‍, ബിജെപിക്ക് കിട്ടിയത് വെറും 30 വോട്ട്
വടകര: പുറമേരി പഞ്ചായത്ത് കുഞ്ഞല്ലൂര്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വിവേക് കൊടുങ്ങാം പുറത്തിനെ 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പുതിയോട്ടില്‍ അജയന്‍ പരാജയപ്പെടുത്തിയത്.
ആകെ 619 വോട്ടുകളാണ് അജയന്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വിവേക് കൊടുങ്ങാം പുറത്ത് 599 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മിഥുന്‍ 30 വോട്ടുകളും നേടി. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന വിജയൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് കുഞ്ഞല്ലൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയൻ മാസ്റ്റർ 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വാർഡിൽ വിജയിച്ചത്. മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിൽ രാവിലെ 10മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് വാര്‍ഡില്‍ ആഹ്ലാദപ്രകടനം നടത്തി.