കൊയിലാണ്ടിയിൽ ബൈക്കിൽ ലോറിയിടിച്ച് അപകടം; ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് ലോറികയറി മരിച്ചു, രണ്ടു പേർക്ക് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയിൽ ബൈക്കില്‍ ലോറിയിടിച്ച് അപകടം. ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന് ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 1.45 ഓടെ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമാണ് അപകടം നടന്നത്.

സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ മറ്റ് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ലോറി തട്ടി ബൈക്ക് നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ ഏറെ നേരം റോഡില്‍ കിടന്നു. തുടര്‍ന്ന് നാട്ടുകാർ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ രണ്ടു പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചിക്സ്സ്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി.

Summary: A lorry collided with a bike in Koyilandi, a youth died and two others were injured