പയ്യോളിയിൽ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് അപകടം
പയ്യോളി: പയ്യോളിയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി മതിലിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11.30 ഓടെ ദേശീയപാതയിൽ സർവ്വീസ് റോഡിലാണ് സംഭവം. ദേശീയപാതാ മതിലിൽ ഇടിച്ച ലോറി സമീപത്തെ വശത്തെ മണ്ണിൽ താഴ്ന്നുപോവുകയായിരുന്നു.
മഹാരാഷ്ട്രയിലേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് പയ്യോളി രണ്ടാംഗേറ്റിന് സമീപം സർവ്വീസ് റോഡിൽ അപകടത്തിൽപ്പെട്ടത്. ലോറിയുടെ മുന്നിൽ അശ്രദ്ധമായി പോവുകയായിരുന്ന ബൈക്കിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.