പാറക്കടവിൽ മീറ്റർ റീഡിംഗിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മരപ്പാലം മുറിഞ്ഞ് വീണ് പരിക്ക്


നാദാപുരം: മീറ്റർ റീഡിംഗിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മരപ്പാലം പൊട്ടിവീണ് പരിക്ക്. പാറക്കടവ് കെ.എസ്‌.ഇ.ബി സെക്‌ഷനിലെ ജീവനക്കാരന്‍ സജി മാത്യുവിനാണ് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്.

ചെക്യാട് -വളയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോടിന് കുറുകേയുള്ള മരപ്പാലം ഒടിഞ്ഞു വീണാണ് കെ.എസ്‌.ഇ.ബി ജീവനക്കാരന് പരിക്കേറ്റത്. മീറ്റര്‍ റീഡിംഗ് കഴിഞ്ഞ് തിരികേ വരുന്നതിനിടെ പാലം പൊട്ടി വീഴുകയായിരുന്നു. കമുക് കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക പാലമാണ് പൊട്ടി വീണത്.