ചെമ്പനോടയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശിയായ ഓട്ടോറിക്ഷാഡ്രൈവര്‍ അഭിലാഷ് അന്തരിച്ചു
കടിയങ്ങാട്: ചെമ്പനോടയില്‍ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കടിയങ്ങാട് സ്വദേശിയായ ഓട്ടോഡ്രൈവര്‍ അന്തരിച്ചു. കടിയങ്ങാട് ഏലംതോട്ടത്തില്‍ കേരിമഠത്തില്‍ അഭിലാഷ് ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു.
വ്യാഴാഴ്ച്ച രാവിലെ ചെമ്പനോട അങ്ങാടിയില്‍ ഓട്ടം പോവുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരവെ ഇന്ന് രാവിലെ പത്ത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
പരേതരായ ബാലന്‍ നായരുടെയും ശോഭയുടെയും മകനാണ്.
ഭാര്യ: ഷീബ. മക്കള്‍: അശ്വന്ത്, അനുവിന്ത്. സഹോദരന്‍: രജിലേഷ്.
സംസ്‌കാരം ശനിയാഴ്ച്ച ഉച്ചയോടെ വീട്ടുവളപ്പില്‍ നടക്കും.