പഞ്ചാബിലെ സൈനിക ക്യാമ്പിൽ പരിശീലനത്തിനിടെ വടകര സ്വദേശിയായ ജവാൻ കുഴഞ്ഞ് വീണുമരിച്ചു


വടകര: പഞ്ചാബിലെ സൈനിക ക്യാമ്പിൽ വടകര സ്വദേശി സൈനികൻ കുഴഞ്ഞ് വീണു മരിച്ചു. കരസേനയിൽ 49 എഡി റെജിമെന്റിൽ ജോലി ചെയ്യുന്ന വടകരയിലെ ആച്ചംമണ്ടിയിൽ എം.എ.വൈശാഖ് (33) ആണ് മരിച്ചത്.

പഞ്ചാബിലെ സൈനിക ക്യാമ്പിൽ വെളളിയാഴ്ച്ച രാവിലെ നടന്ന പരിശീലനത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് വൈശാഖ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവക്കുകയായിരുന്നു.

ഇന്ന് രാത്രി 11 മണിയോടെ മുതദേഹം കരിപ്പൂർ വിമാനതാവളത്തിലെത്തും തുടർന്ന് ജൻമനാടായ വടകരയിൽ എനിക്കും. ഞായർ രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

അച്ഛൻ രാജു. അമ്മ അനിത. ഭാര്യ ലിബിന (ഇന്ത്യൻ ക്രഡിറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി വടകര ബ്രാഞ്ച്). സഹോദരി രിധു (വില്യാപ്പള്ളി യു.പി സ്കൂൾ).

Summary: A jawan from Vadakara collapsed and died during training at an army camp in Punjab