നരിപ്പറ്റയിൽ സ്നേഹവീടൊരുങ്ങുന്നു; ധനശേഖരണത്തിന് പാട്ടുവണ്ടിയുമായി ഡി.വൈ.എഫ്.ഐ


കുറ്റ്യാടി: വാഹനാപകടത്തിൽ മരണപ്പെട്ട നരിപ്പറ്റ ഇരട്ടേഞ്ചാൽ നിപുണിൻ്റെ കുടുംബത്തിനായി നിർമ്മിക്കുന്ന സ്നേഹ വീടിൻ്റെ ധനസമാഹരണത്തിനായി പാട്ടുവണ്ടി പ്രയാണമാരംഭിച്ചു. ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മറ്റിയാണ് നിപുണിൻ്റെ കുടുംബത്തിന് സ്നേഹവീട് നിർമ്മിച്ചു നൽകുന്നത്.

കക്കട്ടിൽ നടന്ന ചടങ്ങിൽ കെ.കെ.സുരേഷ് പാട്ടുവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. വി.കെ.മഹേഷ് അധ്യക്ഷത വഹിച്ചു. വി.ആർ.വിജിത്ത്, അരുൺ രാജ്, അർജുൻ, ഫിദൽ റോയ്സ് എന്നിവർ സംസാരിച്ചു. കെ.രജിൽ സ്വാഗതം പറഞ്ഞു. വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് പാട്ടുവണ്ടി പര്യടനം നടത്തി ഫണ്ട് ശേഖരണം നടത്തും.

Summary: A house of love is being prepared in Naripatta; DYFI with song cart for fund collection