തളിപ്പറമ്പ് നഗരത്തിലെ ശല്യക്കാരൻ ഇനി പയ്യോളിയുടെ സ്വന്തക്കാരൻ; തളിപ്പറമ്പ് നഗരത്തിൽ അലഞ്ഞ് തിരിഞ്ഞ് ശല്യക്കാരനായി മാറിയ കുതിരയെ നഗരസഭ പിടിച്ചുകെട്ടി ലേലം ചെയ്തു, കുതിരയെ സ്വന്തമാക്കി പയ്യോളി സ്വദേശി


കണ്ണൂർ: തളിപ്പറമ്ബ് നഗരത്തിലെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും തീരാ ശല്യക്കാരനായ കുതിര ഇനി പയ്യോളിയിലേക്ക്. ഉടമസ്ഥൻ ഉപേക്ഷിച്ച് ഏറ്റെടുക്കാൻ ആളില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന കുതിരയാണ് തളിപ്പറമ്പിലെ നാട്ടുകാർക്കും വ്യാപാരികൾക്കും ഒരു പോലെ തലവേദനയായി മാറിയത്.

ഒടുവിൽ തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ കുതിരയെ പിടിച്ചു കെട്ടുകയായിരുന്നു. ഉടമസ്ഥന്‍ വരാത്തതിനെ തുടര്‍ന്നാണ് കുതിരയെ പരസ്യമായി ലേലം ചെയ്യാൻ നഗരസഭ തീരുമാനിച്ചത്. 15,000 രൂപയായിരുന്നു നഗരസഭ കുതിരക്ക് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലേലം വിളി മുറുകിയതോടെ അടിസ്ഥാന വിലയില്‍ നിന്നും അയ്യായിരത്തിന് മുകളിലേക്ക് എത്തുകയായിരുന്നു.

പയ്യോളി കീഴൂരിലെ നയ്യറാണിക്കല്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫാണ് 20,000 രൂപക്ക് കുതിരയെ ലേലത്തില്‍ വാങ്ങിയത്. ലേലം കൊണ്ട വെള്ളിയാഴ്ച്ച തന്നെ അബ്ദുള്‍ലത്തീഫ് കുതിരയെ പയ്യോളിയിലേക്ക് കൊണ്ടുപോയി. ഇതോടെ കുതിരയുടെ ശല്യം ഒഴിഞ്ഞു കിട്ടിയെന്ന ആശ്വാസത്തിലാണ് നഗരവാസികള്‍.

നേരത്തെ തളിപ്പറമ്പ് സ്വദേശിയായ ഒരാള്‍ വാങ്ങിയ കുതിരയെ തീറ്റിപ്പോറ്റാന്‍ കഴിയാതെ വന്നതിനാല്‍ പുറത്തിറക്കി വിടുകയായിരുന്നു. കച്ചവടക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ശല്യമായി തീ തുകമായിരുന്നു. കച്ചവട സ്ഥാപനങ്ങളില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തുകയും നടപ്പാതയില്‍ നില്‍ക്കുകയും ചെയ്യുന്നത് വ്യാപാരികള്‍ക്കും നഗരത്തിലെത്തു ന്നവർക്കും ദുരിതം സൃഷ്ടിച്ചിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് നഗരസഭ ജീവനക്കാർ കുതിരയെ പിടിച്ചു കെട്ടിയത്.

Summary: The troublemaker in the town of Taliparam is now Payyoli’s own; A horse that became a nuisance in Taliparam city was impounded by the municipality and auctioned off, the horse was acquired by a native of Payyoli.