വടകര താലൂക്കിലെ കൈത്തറി തൊഴിലാളികള്‍ക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
വടകര: കേരള സർക്കാർ കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിഖ്യത്തിൽ വടകര മേഖലയിലെ കൈത്തറി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വടകര സഹകരണ ആശുപത്രിയുടെയും, അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ഇരുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു.
വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ബില്‍ഡിങ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര താലൂക്ക് വ്യവസായ ഓഫീസ് സീനിയർ സഹകരണ ഇൻസ്പെക്ടർ കെ.കെ മനോജ് സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാന്‍ സി.കുമാരൻ അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി റജിസ്ട്രാർ കെ.രാധാകൃഷ്ണന്‍ മ്യഖ്യാഥിതിയായിരുന്നു. വടകര സഹകരണ ആശുപത്രിയിലെ ക്യാൻസർ രോഗ വിദഗ്ദൻ വിനീത് മാത്യു ജോൺ തൊഴിലാളികൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് എടുത്തു. ഡോ.സൽമാൻ, എ.വിബാബു എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സഹകരണ ഇൻസ്പെക്ടർ ദിജേഷ്.ഇ നന്ദി പറഞ്ഞു. പരിപാടിയുടെ ഭാഗമായി കേരള ബാങ്കിൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി പിഎംജെജെബിവൈ( PMJJBY), പിഎംഎസ്ബിവൈ(PMSBY) ഇൻഷുറൻസിൽ ചേരാനുള്ള സൗകര്യം ഒരുക്കി.