ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു
കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ആൺ സുഹൃത്തിന്റെ ക്രൂരമർദനത്തിനും പീഡനത്തിനും ഇരയായ യുവതി ആറ് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം.
ആറ് ദിവസം മുൻപാണ് വീട്ടിൽ നിന്ന് അവശനിലയിൽ 19കാരിയെ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി, ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി. മുറുവുകളിൽ ഉറുമ്പരിച്ച നിലയിലായിരുന്നു.
പെൺകുട്ടിയെ മർദിച്ച തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തിേയക്കും. പോക്സോ കേസ് അതിജീവിതയാണ് 19 വയസ്സുള്ള പെൺകുട്ടി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റും.
Summary: A girl who was brutally attacked by her boyfriend died in Chotanikara