വടകരയിൽ സഹപാഠികളുടെ സംഗമം പുസ്തക പ്രകാശന വേദിയായി


വടകര: തഴക്കര എം.എസ്.എസ് ബി.ടി സ്കൂൾ 1980-82, 81-83 ബാച്ച്‌ സഹപാഠികളുടെ സംഗമം പുസ്തക പ്രകാശനത്തിനുള്ള വേദികൂടിയായി. ശശികുമാർ പുറമേരി എഴുതിയ ‘പറയാൻ മറന്ന അനുഭവങ്ങള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനമാണ് സംഗമത്തിൽ വെച്ച് നടന്നത്.

വടകര മുനിസിപ്പല്‍ പാർക്കില്‍ നടന്ന
സഹപാഠികളടെ സംഗമം പരിപാടി വടകര നഗരസഭാ ചെയർപേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ.അജിത് പുസ്തകം ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയർമാൻ പി.കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു.

മരണമടഞ്ഞ സഹപാഠികളെ ചടങ്ങിൽ അനുസ്മരിച്ചു. എ.പി.രാമകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിജയകുമാ൪, ശ്രീനി എടച്ചേരി, പി.രജനി എന്നിവർ സംസാരിച്ചു. സി.എച്ച്‌.പ്രഭാകരൻ സ്വാഗതവും ശശികുമാർ പുറമേരി നന്ദിയും പറഞ്ഞു.

Summary: A gathering of classmates in Vadakara became the venue for the book release