സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുമായി ഇലക്ട്രോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരാമ്പ്ര; ഐ.ടി.സി ഇലട്രിക്കല്‍ വിഭാഗം ജേതാക്കളായി


പേരാമ്പ്ര: ഇലക്ട്രോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പേരാമ്പ്രയുടെ നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. കല്ലോട് ടര്‍ഫ് ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ പേരാമ്പ്ര ഇ.ടി.ഐ, ഐ.ടി.സി ഇലട്രിക്കല്‍ വിഭാഗം ജേതാക്കളായി.

ആറു ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ഇതില്‍ ഒട്ടോമൊബൈല്‍ വിഭാഗമാണ് റണ്ണേഴ്‌സ്അപ്പ്.

ഇ.ടി.ഐ മാനേജര്‍ കെ.കെ മുഹമ്മദ് റാഷിദ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. മത്സരത്തിന് സുധീഷ് കെ, ജിഷല്‍ പ്രകാശ്, അലി അഷ്‌കര്‍, ശംസിയ എം എന്നിവര്‍ നേതൃത്വം നല്‍കി.