നാദാപുരത്ത് പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു


നാദാപുരം: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു. നാദാപുരം വാണിമേല്‍ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന മബ്രോല്‍ വിജയന്‍റെയും കാപ്പുമ്മല്‍ അങ്കണവാടി വർക്കർ ശ്രീജയുടെയും മകള്‍ നിവേദ്യ (5) ആണ് മരിച്ചത്.

കല്ലാച്ചി ലിറ്റില്‍ ഫ്ലവർ സ്കൂള്‍ എല്‍കെജി വിദ്യാർത്ഥിനിയാണ്. ഒരു മാസത്തിലേറെയായി പനിയും, ന്യുമോണിയയും ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു.

Summary: A five-year-old girl who was being treated for fever died in Nadapuram