കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ നിർത്തിയ കണ്ണൂർ ഷൊർണൂർ പാസ്സഞ്ചർ ട്രെയിനിൻ്റെ അടിവശം തീപടർന്നു; റെയിൽവേ ജീവനക്കാരുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം


കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനിന്റെ അടിവശത്ത് തീപടര്‍ന്നു. ഇന്ന് വൈകീട്ടാണ് സംഭവം. 66323 നമ്പര്‍ കണ്ണുര്‍ ഷൊര്‍ണുര്‍ പാസ്സനജര്‍ മെമു ട്രെയിനിന്റെ അടിവശത്ത് തീപടര്‍ന്നത്.

റെയില്‍വേ ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെട്ട് തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. 6:50 സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ അര മണിക്കൂര്‍ വൈകിയാണ് സ്റ്റാര്‍ട്ട് ചെയ്തത്. ബ്രേക്ക് ബൈന്‍ഡിങ് മൂലമാണ് തീ ഉണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

സ്റ്റേഷന്‍ സുപ്രന്റ് വിനു ടി, പോയ്ന്റ്‌സ്മാന്‍ പ്രത്യുവിന്‍, അഭിനന്ദ് എന്നിവര്‍ തക്ക സമയത്ത് ഇടപട്ടെ് തീ അണയ്ക്കുകയായിരുന്നു.

Summary: A fire broke out underneath the Kannur-Shornur passenger train stopped at Koyilandy railway station; a major tragedy was averted due to the timely intervention of railway staff.