ഗ്യാസ് അടുപ്പില്‍നിന്ന് തീപ്പടര്‍ന്നു; കാളിയത്ത് മുക്കില്‍ ഹോട്ടല്‍ അടുക്കളയ്ക്ക് തീപ്പിടിച്ചു
കാളിയത്ത് മുക്ക്: കാളിയത്ത് മുക്കിലെ ഹോട്ടലിലില്‍ തീപ്പിടുത്തം. കാളിയത്ത് മുക്ക് കൊമ്മിലേരി മീത്തല്‍ ബാലകൃഷ്ണന്‍നായരുടെ ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഗ്യാസ് അടുപ്പില്‍നിന്ന് തീപ്പടരുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30നായിരുന്നു സംഭവം.
സിലിണ്ടറിന്റെ റെഗുലേറ്ററിലേക്ക് തീപടര്‍ന്നത് ഭീതിപടര്‍ത്തി. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍മൂലം അടുപ്പിന് സമീപത്തുനിന്നും സിലിന്‍ഡര്‍ അകലത്തേക്കുമാറ്റി ചൂടാകാതെ നിര്‍ത്തി അപകടം ഒഴിവാക്കി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്രയില്‍നിന്നും അഗ്‌നിരക്ഷാസേനയെത്തി തീകെടുത്തി.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി വിനോദന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ ശ്രീകാന്ത്, എന്‍.എം രതീഷ്, ജിബി സനല്‍രാജ്, എം മനോജ്, ഇ.എം പ്രശാന്ത്, വിനീത്, എം.ജി അശ്വിന്‍ ഗോവിന്ദ്, ഹോംഗാര്‍ഡ് എം മുരളീധരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.