വടകരയിൽ ട്രയിനിൽ വച്ച് മദ്യപൻ യാത്രക്കാരനെ കുത്തിപരിക്കേൽപ്പിച്ചു; സംഭവം ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് എക്സിക്യൂട്ടീവിൽ


വടകര: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് എക്സിക്യൂട്ടീവിൽ ട്രെയിൻ യാത്രക്കാരന് കുത്തേറ്റു. ഇന്നലെ രാത്രി വടകര സ്റ്റേഷനിൽ ട്രയിൻ എത്താറായപ്പോഴാണ് സംഭവം. മദ്യലഹരിയിൽ ആയിരുന്നു ആക്രമി.
ഇയാൾ ട്രയിനിലുണ്ടായിരുന്ന സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ട് യാത്രക്കാരനായ മറ്റൊരാൾ ഇത് ചോദ്യം ചെയ്തു.

ഇതിൽ പ്രകോപിതനായിട്ടാണ് ആക്രമി കയ്യിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ വെച്ച് യാത്രക്കാരനെ കുത്തിയത്. ആക്രമിയെ സിആർപിഎഫ് കസ്റ്റഡിയിലെടുത്തു. പരിക്ക് സാരമല്ലാത്തതിനാൽ യാത്രക്കാരൻ കണ്ണൂരിലേക്കുള്ള യാത്ര തുടർന്നു.