അരൂരിൽ ഓട്ടോയ്ക്ക് മുകളിൽ തെങ്ങ് മുറിഞ്ഞു വീണു; യാത്രക്കാരും ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു


വടകര: അരൂരിൽ യാത്രക്കാരുമായി പോയ ഓട്ടോക്ക് മുകളിൽ തെങ്ങ് വീണ് അപകടം. ഓട്ടോയിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുന്നുമ്മൽ ക്ഷേത്രത്തിനും അരൂർ റോഡിനും ഇടക്ക് വെച്ച് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ഉണങ്ങിയ തെങ്ങ് ഓട്ടോക്ക് മുകളിലേക്ക് മുറിഞ്ഞ് വീഴുകയായിരുന്നു.

അരൂരിൽ സർവ്വീസ് നടത്തുന്ന കല്ലുമ്പുറം ആലക്കൽ താഴ സജിത്ത് യാത്രക്കാരുമായി ഓട്ടം പോയതിനിടയിലാണ് ഓട്ടോക്ക് മുകളിൽ തെങ്ങ് വീണത്. ഓട്ടോയിൽ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരും ഡ്രൈവറും ഡ്രൈവറും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തെങ്ങ് വൈദ്യുതി ലൈനിൽ തട്ടി വീണതിനാൽ ഓട്ടോക്ക് മുകളിൽ പതിക്കുന്നതിന് ശക്തി കുറയുകയായിരുന്നു. ഓട്ടോറിക്ഷക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.