കുറ്റ്യാടി കായക്കൊടിയില്‍ തേങ്ങാക്കൂട കത്തി നശിച്ചു; ഒരു ലക്ഷത്തി പതിനയ്യായിരം രൂപയുടെ നഷ്ടം, നാദാപുരത്ത് നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു


കുറ്റ്യാടി: കായക്കൊടി തള്ളിക്കര റോഡില്‍ സലിം എളമാന്‍ കുളങ്ങര എന്നയാളുടെ തേങ്ങാക്കൂട കത്തി നശിച്ചു. ഇന്ന് രാവിലെ 7.40 ഓടെയാണ് സംഭവം നടന്നത്. തേങ്ങാക്കൂടക്കകത്തെ 7000 തേങ്ങയും കൂടയും കത്തി നശിച്ചു. ഏകദേശം ഒരു ലക്ഷത്തി പതിനയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

നാദാപുരത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഇ.സി നന്ദകുമാറിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം.പ്രവീണ്‍കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എ.സതീശന്‍, എന്‍.കെ അഖില്‍, ടി.കെ വൈഷ്ണവിത്ത്, വി ലികേഷ്, കെ.എം ഷിജു, ആര്‍ രതീഷ് , പി.കെ ജൈസല്‍, എം സജീഷ്, കെ.എം ലിനീഷ് തുടങ്ങിയവര്‍ പങ്കാളികളായി.

summary: a coconut hut burnt down in kuttyadi kayakkodi