തച്ചൻകുന്നിൽ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ച കേസ്; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ
പയ്യോളി: തച്ചൻകുന്നിൽ നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകൾ മോഷ്ടിച്ച കേസിൽ പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ. ബിസ്‌മി നഗർ കാഞ്ഞിരുള്ള പറമ്പത്ത് മുഹമ്മദ് നിഷാലിനെയാണ് പയ്യോളി പോലീസ് പിടികൂടിയത്. പ്രതി ഇരിങ്ങൽ, കോട്ടക്കൽ ഭാഗങ്ങളിലും മോഷണം നടത്തിയതായാണ് വിവരം.
ഡിസംബർ 9നാണ് മഠത്തിൽ ബിനീഷ്, പെട്രോൾ പമ്പിന് സമീപത്തുള്ള സുഹറ എന്നിവരുടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷണം പോയ വിവരം പുറത്തുവന്നത്. പണി പൂർത്തിയാകാത്ത വീടുകളായതിനാൽ വീടുകളിൽ ആളില്ലാത്തതിനാൽ എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല.
രണ്ട് വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മുറിച്ചുമാറ്റി കൊണ്ടുപോകുകയായിരുന്നു. മോഷണം വിവരം ശ്രദ്ധയിൽപെട്ടതോടെ വീട്ടുകാർ പയ്യോളി പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. കോടതിയി ഹാരാക്കായ ഇയാളെ റിമാൻഡ് ചെയ്തു.
Summary: A case of theft of wiring cables from houses in Tachankun; The youth from Paioli was arrested