തലശ്ശേരിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ്; സൈനികൻ റിമാൻഡിൽ
തലശ്ശേരി: തലശ്ശേരി തിരുവങ്ങാട് വയോധികയുടെ മാല പൊട്ടിച്ച കേസിൽ സൈനികൻ റിമാൻഡിൽ . കതിരൂർ കാപ്പുമ്മൽ സ്വദേശി ശരത്താണ് അറസ്റ്റിലായത്. ഇന്നലെ രാവിലെയാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്ര ദർശനത്തിന് പോയി വരികയായിരുന്ന വയോധികയുടെ മാല ശരത്ത് പൊട്ടിച്ചത്. തിരുവങ്ങാട്ടെ വാഴയിൽ പുരയിൽ കെ.ജാനകിയുടെ മാലയാണ് പൊട്ടിച്ചത്.
തലശ്ശേരി എസ്.ഐ.വി.വി. ദീപ്തിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സൈനികനായി ജോലിചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണ്. ഷെയർ ട്രേഡിങ്ങിൽ ശരത്തിന് വൻ തുക നഷ്ടപ്പെട്ടിരുന്നു. തുടർന്നുണ്ടായ വലിയ കടബാധ്യതയെ തുടർന്നാണ് മോഷണം നടത്തിയെതെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതിയെ റിമാൻഡ് ചെയ്തു.