മദ്യവുമായെത്തിയ ലോറി പാലത്തിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ് കുപ്പികൾ; ഫറോക്കില്‍ മദ്യകുപ്പികളെടുക്കാനെത്തിയത് നിരവധി പേർ


കോഴിക്കോട്: ഫറോക്കില്‍ മദ്യവുമായെത്തിയ ചരക്കു ലോറി പാലത്തില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന അന്‍പതോളം കെയ്സ് മദ്യക്കുപ്പികള്‍ റോഡില്‍ വീണു. ലോറി നിര്‍ത്താതെ പോയതായി നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ 6.30ന് ഫറോക് പഴയ പാലത്തിലാണ് സംഭവം.

അപകടത്തില്‍പ്പെട്ട ലോറി കോഴിക്കോട് ഭാഗത്ത് നിന്നുമാണ് എത്തിയത്. റോഡില്‍ ചിതറിക്കിടന്ന മദ്യക്കുപ്പികള്‍ നാട്ടുകാര്‍ എടുത്തു കൊണ്ടുപോയി. അവശേഷിച്ച മദ്യ കുപ്പികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ലോറിയെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്. അനധികൃത മദ്യക്കടത്താണോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.