ദേശീയപാതയിൽ വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു; തലനാരിഴയ്ക്ക് ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു


വടകര: ദേശീയപാതയിൽ വടകരയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു. KL55 A 7472 നമ്പർ ആൾട്ടോ 800 മോഡൽ കാറാണ് കത്തിയത് ഡ്രൈവർ അടക്കാത്തെരു സ്വദേശി കൃഷ്ണമണി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

ആര്യഭവൻ ഹോട്ടലിന് സമീപമായിരുന്നു സംഭവം. പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ചശേഷം തിരിച്ച് മടങ്ങുന്നതിനിടെയാണ് കാറിന് തീപ്പിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് കൃഷ്ണമണി പെട്ടെന്ന് കാർ നിർത്തി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ​ഗതാ​ഗതം തടസപ്പെട്ടു. കാർ സ്ഥലത്ത് നിന്ന് മാറ്റി.