നാദാപുരം റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേര്‍ക്ക് പരിക്ക്‌


വടകര: നാദാപുരം റോഡില്‍ വാഹനാപകടം. ഇന്ന് രാവിലെ 8.45ഓടെയാണ്‌ സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ റോഡിലേക്കാണ് കാര്‍ തെന്നിമാറി വീണത്‌.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് സാരമായും പരിക്കേറ്റതായാണ് വിവരം. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ കൊയിലാണ്ടി സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.

അപകടത്തിന് പിന്നാലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരും നാട്ടുകാരും കൂടിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇവരെ സൊസൈറ്റിയിലെ ജീവനക്കാരുടെ വാഹനങ്ങളിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

Description: A car lost control and overturned on Nadapuram road