ദേശീയപാതയിൽ കൊയിലാണ്ടി ചെങ്ങോട്ട്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാത്രി 10 മണിയോടെ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്ന സ്ഥലത്താണ് സംഭവം.

ചെങ്ങോട്ട്കാവില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന നാനോ കാര്‍ ആണ് കത്തിയത്. കാറില്‍ നിന്നും തീ ആളിപ്പടരുന്നത് കണ്ട് ഡ്രൈവര്‍ കാറില്‍ നിന്നും പെട്ടെന്ന് പുറത്തിറങ്ങി. നിമിഷ നേരം കൊണ്ട് തീ ആളിപ്പടര്‍ന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് നാട്ടുകാരും ചേർന്ന് തീ അണച്ചു