വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്


പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം നടന്നത്.

വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സാരംഗ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലെ യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മഴകാരണം റോഡിൽ നിന്നും തെന്നിയതാകാമെന്നാണ് കരുതുന്നത്.