കൊട്ടിയൂർ കേളകത്ത് നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് പേർ മരിച്ചു, ഒമ്പതോളം പേർക്ക് പരിക്ക്
കണ്ണൂർ: കൊട്ടിയൂർ കേളകത്ത് മലയാംപടിയിൽ ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. നാടകസംഘം സഞ്ചരിച്ച മിനി ബസാണ് ഇന്ന് പുലർച്ചെ നാലു മണിയോടെ അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്.
കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി നാടകം കഴിഞ്ഞ് ബത്തേരിയിലേക്ക് പോകും വഴിയാണ് അപകടം. 14 പേരാണ് നാടക സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റ 9 പേരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.