പേരാമ്പ്ര കുറ്റ്യാടി പാതയില്‍ ബസ്സും പോലീസ് ജീപ്പും ഇടിച്ച് അപകടം; യാത്രക്കാര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു


പേരാമ്പ്ര: പേരാമ്പ്ര- കുറ്റ്യാടി പാതയില്‍ ബസ്സും പോലീസ് ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9.50 ഓടെയായിരുന്നു അപകടം നടന്നത്.

കോഴിക്കോടു നിന്നും കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന രുദ്രം ബസ്സില്‍ കുഴിമ്പില്‍ പാലത്തുവെച്ച് നാദാപുരം സ്റ്റേഷനിലെ പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ബസ്സിന്റെ സൈഡ് വശവും ജീപ്പിന്റെ പുറകുവശവുമാണ് തട്ടിയതെന്ന് ബസ്സ് ഉടമ എ.സി. ബാബു പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു.

അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല. ബസ്സിന്റെ മുന്‍ വശത്തെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. ജീപ്പിന്റെ ഡോറിനും മറ്റും കേടുപാടുകള്‍ സംഭവിച്ചു.

പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.