കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 8.30തോടെയാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടിയില്‍ നിന്നും താമരശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ത്തിക ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ബസ്സ് മതിലില്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടത്തില്‍ പിക്കപ്പ് വാനില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കും ബസ്സിലുണ്ടായിരുന്ന നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Description: A bus and a pickup van collided in Koyilandyi; Many people were injured