കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ഗുരുതര പരിക്ക്


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവിന് ഗുരുതര പരിക്ക്. ചെങ്ങോട്ടുകാവ് സ്വദേശിയായ ജീവന്‍രാജിനാണ് (45) പരിക്കേറ്റത്.

ഇന്ന് വൈകുന്നേരം 5.30ഓടെയാണ് സംഭവം. കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിക്രാന്ത് ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുക യായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ അതേ ബസില്‍ തന്നെ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

ഗുരുതരമായി പരിക്കേറ്റതിനാല്‍ ഇയാളെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിയിലേക്ക് മാറ്റി.

Summary: A bus and a bike collided with an accident in Koyilandi Chengotukavu; The young man was seriously injured