ഉള്ള്യേരി കന്നൂരില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു


ഉള്ള്യേരി: സംസ്ഥാന പാതയില്‍ കന്നൂര് അങ്ങാടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുണ്ടോത്ത് കക്കഞ്ചേരി എളേടത്ത് പറമ്പത്ത് പ്രകാശന്റെ മകന്‍ പ്രനൂപ് (35) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഉള്ള്യേരി മഷ്ണാങ്കോട്ട് അഖില്‍ (23)ന് പരിക്കേറ്റു.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രനൂബും അഖിലും റോഡിലേക്ക് തെറിച്ച് വീണു.

ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും പ്രനൂബിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ദുബായില്‍ ജോലിചെയ്യുന്ന പ്രനൂപ് ഒരുമാസം മുന്‍പാണ് നാട്ടില്‍ വന്നത്. അമ്മ: അനിത, ഭാര്യ: ഭാഗ്യ, സഹോദരന്‍: അനൂപ്.

summary: a biker died in a collision between a bike and a car at ullieri