സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം


കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം.

കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുപ്പാടി സ്വദേശി ഷംസുദ്ദീന്‍ – നസീറ ദമ്പതികളുടെ മകളാണ് മരിച്ച സന ഫാത്തിമ. മൂലങ്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

summery: a 9year old girl died tragically after the sulthanbatheri auto rickshaw went out of control and overturned