കുറ്റ്യാടി നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി


കുറ്റ്യാടി: നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി. തുടിയൻ വലിയത്ത് യൂനസിന്റെ മകന്‍ അഹമ്മദ് യാസീനെയാണ്‌ കാണാതായത്. തിങ്കളാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്.

ആരോടും പറയാതെ കോളേജില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.

പോവുമ്പോള്‍ വെളുത്ത നിറത്തിലുള്ള വസ്ത്രമായിരുന്നു ധരിച്ചത്. കൊല്ലം പാറപ്പള്ളിയിലുള്ള കോളേജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 8086914050, 9747708594 എന്നീ നമ്പറുകളിലോ വിവരം അറിയിക്കേണ്ടതാണ്.