പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി


പേരാമ്പ്ര: ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി. മഞ്ചേരി മീത്തല്‍ വീട്ടില്‍ ഫാരിസ് അദ്‌നാന്‍ എന്ന കുട്ടിയെയാണ് കാണാതായത്.

ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷം 10.30ഓടെ വീട്ടില്‍ നിന്നും സ്‌ക്കൂട്ടര്‍ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

KL 18 P 4822 എന്ന നമ്പറിലുള്ള വെള്ള ആക്‌സസ് സ്‌ക്കൂട്ടറിലാണ് കുട്ടി പുറത്തേക്ക് പോയത്. പോകുമ്പോള്‍ ചാര നിറത്തിലുള്ള പാന്റും, പച്ച നിറത്തിലുള്ള ഹുഡ്ഡീസുമാണ് ധരിച്ചിരുന്നത്. ചുവന്ന നിറത്തിലുള്ള ഒരു ബാഗും കൈവശമുണ്ട്. ഇരുനിറമാണ് കുട്ടിക്ക്‌.

കുട്ടിയുടെ പക്കല്‍ മൊബൈല്‍ ഫോണില്ലെന്നാണ് ലഭിക്കുന്ന വിവരം. പരാതിയെ തുടര്‍ന്ന് മേപ്പയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ മേപ്പയൂര്‍ പോലീസ് സ്‌റ്റേഷനിലോ (0496 266 6220), 9497947238 എന്ന നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്.