നാദാപുരം മണ്ഡലത്തിലെ കൾവർട്ടുകളുടെ പുനർ നിർമ്മാണത്തിന് 85 ലക്ഷം രൂപ; പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത് ഇ.കെ.വിജയൻ എം എൽഎയുടെ ഇടപെടലിൽ
നാദാപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ കൾവർട്ടുകളുടെ പുനർ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് എംഎൽഎ നൽകിയ കത്തിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.
മുള്ളൻകുന്ന്-കുണ്ടു തോട് -പി.ടിചാക്കോ റോഡ് -20ലക്ഷം രൂപ, പാതിരിപ്പറ്റ- ചളിയിൽ തോട് റോഡിന് 25 ലക്ഷം രൂപ, കല്ലാച്ചി – വാണിമേൽ- വിലങ്ങാട് റോഡ് – 25 ലക്ഷം, ചേലക്കാട് -നരിക്കാട്ടേരി റോഡിന് 15 ലക്ഷം രൂപ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. ടെന്റർ പൂർത്തിയാക്കി ഉടൻ തന്നെ പ്രവർത്തി ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും ഇ.കെ.വിജയൻ എംഎൽഎ എംഎൽഎ അറിയിച്ചു.
Description: 85 lakhs for reconstruction of culverts in Nadapuram mandal; Funds were allocated by Public Works Department with the intervention of EK Vijayan MLA