പതിനൊന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം; വടകരയിൽ 68കാരൻ അറസ്റ്റിൽ


വടകര: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ വടകരയിൽ 68കാരന്‍ പിടിയില്‍. പാതിയാരക്കര സ്വദേശി അബൂബക്കറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനവിവരം പെണ്‍കുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. വീട്ടുകാർ പൊലീസിൽ പരാതികൊടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസ് പ്രതിയെ കസ്റ്റഡിയി ലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Summary: 68-year-old man arrested for sexually assaulting 11-year-old girl in Vadakara