ഇരുന്നൂറില്‍പ്പരം കുടുംബങ്ങളുടെ യാത്രാപ്രശ്‌നത്തിന് പരിഹാരം; കുറൂറ കടവ്-ഓട്ടുവയല്‍ കനാല്‍ റോഡ് നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ച് എം.എല്‍.എ ടി.പി രാമകൃഷ്ണന്‍
ചെറുവണ്ണൂര്‍: കുറൂറ കടവ്-ഓട്ടുവയല്‍ കനാല്‍ റോഡ് നിര്‍മ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചു. എം.എല്‍.എ ഫണ്ട് അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപന ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
ചെറുവണ്ണൂര്‍ പഞ്ചായത്തിലെ 8, 15 വാര്‍ഡകളിലായി 200ല്‍ പരം കുടുംബങ്ങളുടെ യാത്ര പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമാവുന്നത്. പ്രദേശവാസികളുടെ വളരെ നാളുകളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകാന്‍ പോവുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് വൈസ് പ്രസിഡന്റ് വി.പി പ്രവിത, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.സജീവന്‍ മാസ്റ്റര്‍, ബ്ലോക്ക് മെമ്പര്‍ കെ.അജിത, വാര്‍ഡ് മെമ്പര്‍ എ.കെ ഉമ്മര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
എം.കുഞ്ഞമ്മത് മാസ്റ്റര്‍, എം.കെ സുരേന്ദ്രന്‍, അജയ് ആവള, സി സുജിത്ത്, വി.കെ മൊയ്തു, ഒ.മമ്മു, കെ.കെ രജീഷ്, എം.എം മൗലവി സി.എം ബാബു (15ാംവാര്‍ഡ് കണ്‍വീനര്‍), കെ.ടി അബ്ദുള്‍ അസീസ് (കനാല്‍ റോഡ് ഏക്ഷന്‍ കമ്മറ്റി കണ്‍വീനര്‍) തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു സ്വാഗതവും റോഡ് എക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ കെ കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവലോകന യോഗവും നടന്നു.