“റവന്യൂ വകുപ്പിൻ്റെ സേവനങ്ങൾ ലോക വ്യാപകമാക്കും”; വടകരയിൽ നടന്ന പട്ടയമേളയിൽ വിതരണം ചെയ്തത് 469 പട്ടയങ്ങൾ


വടകര: വടകരയിൽ നടന്ന പട്ടയമേളയിൽ
വടകര, കൊയിലാണ്ടി താലൂക്കുകളിലെ 469 പട്ടയങ്ങൾ വിതരണം ചെയ്‌തു.
വടകര ടൗൺഹാളിൽ നടന്ന വടകര, കൊയിലാണ്ടി താലൂക്കുകളിലെ പട്ടയ വിതരണം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു.

റവന്യു വകുപ്പിൻ്റെ സേവനങ്ങൾ ലോക വ്യാപകമാക്കുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഇ-സേവനങ്ങൾ വഴി കേരളത്തിൽ ഭൂമിയുള്ള മുഴുവനാളുകൾക്കും ലോകത്തിലെ പത്തു രാജ്യങ്ങളിലിരുന്ന് മൊബൈലിൽ നികുതിയടയയ്ക്കാനുള്ള സംവിധാനത്തിലേക്ക് റവന്യു വകുപ്പ് മാറാൻ പോവുകയാണെന്നും മാന്ത്രി പറഞ്ഞു.

മൂന്നു വർഷക്കാലം കൊണ്ട് സർക്കാർ 1,80,887 പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്തു. കോഴിക്കോട് ജില്ലയിൽ മാത്രം 20,584 പട്ടയങ്ങൾ വിതരണം ചെയ്തതിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒക്ടോബർ 25 മുതൽ നവംബർ 15 വരെ എല്ലാ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തിൽ താലൂക്ക്‌തല അദാലത്ത് നടത്തുമെന്നും 25 സെൻ്റ് വരെയുള്ള സ്ഥലങ്ങളുടെ ഭൂമി തരംമാറ്റത്തിൽ പരിഹാരംകാണുമെന്നും മന്ത്രി പറഞ്ഞു.

എം.എൽ.എ.മാരായ കാനത്തിൽ ജമീല, ഇ.കെ.വിജയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗവാസ്, ആർ.ഡി.ഒ. സി.ബിജു, ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ വി.കെ.സുധീർ, വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു, ആർ.സത്യൻ, സതീശൻ കുരിയാടി, സി.കെ.കരീം, പി.എം.മുസ്ത‌ഫ, പ്രദീപ് ചോമ്പാല, പി.സോമശേഖരൻ, ടി.വി.ബാലകൃഷ്ണൻ, ടി.പി.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

Summary: “Services of the Revenue Department will be made global”; 469 Patayas were distributed in the Pataya Mela held at Vadakara