ജനല്‍കമ്പി ഇളക്കിമാറ്റി അകത്ത് കടന്ന് കള്ളന്‍; വിലങ്ങാട് നിന്ന് മോഷണം പോയത്‌ മുപ്പതിനായിരം രൂപയുടെ ഉരിച്ച അടയ്ക്ക


വിലങ്ങാട്: അടയ്ക്ക ഉരിക്കുന്ന കേന്ദ്രത്തില്‍ മോഷണം. വിലങ്ങാട് പുതിയാമറ്റത്തില്‍ ബിബിന്റെ വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് മോഷണം നടന്നത്.

ഏതാണ്ട് 30,000രൂപയുടെ ഉരിച്ച അടയ്ക്ക മോഷണം പോയിട്ടുണ്ട്. കെട്ടിടത്തിന്റെ പിന്‍വശത്തുള്ള ജനല്‍ കമ്പി ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്.

രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്. ബിബിന്റെ പരാതിയില്‍ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.