പരിധിയില്‍ 2931 നിര്‍മ്മിതികള്‍; ചക്കിട്ടപാറയില്‍ ബഫര്‍സോണ്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തയായി
ചക്കിട്ടപാറ: പഞ്ചായയത്തില്‍ ബഫര്‍സോണ്‍ പരിധിയില്‍പ്പെടുന്ന നിര്‍മ്മിതികളുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് അളന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2931 നിര്‍മ്മിതികളാണ് പരിധിയിലുള്ളത്.
എട്ട് ദിവസം സമയമെടുത്താണ് സര്‍വേ പൂര്‍ത്തിയാക്കിയത്. എഞ്ചിനീയര്‍മാര്‍, വിവിധ ബിരുദധാരികള്‍ എന്നിവരടങ്ങുന്ന സംഘമാണ് സര്‍വേ നടത്തിയത്. സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയ സന്നദ്ധ പ്രവര്‍ത്തകരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആകെയുള്ള 15 വാര്‍ഡില്‍ പത്തുവാര്‍ഡും ഉപഗ്രഹസര്‍വേപ്രകാരം കരുതല്‍മേഖലയില്‍ ഉള്‍പ്പെടുന്നവയാണ്. ഒന്നുമുതല്‍ ഏഴുവരെ പൂര്‍ണമായും 8,11, 15 വാര്‍ഡുകള്‍ ഭാഗികമായും മേഖലയില്‍പ്പെടും. പഞ്ചായത്തില്‍ 5061 പരാതികളാണ് കരുതല്‍മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചത്.