25 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മദ്യവില്‍പ്പന കേസിലെ പ്രതി പിടിയില്‍


നാദാപുരം: 25 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മദ്യ വില്‍പനക്കേസിലെ പ്രതി അറസ്റ്റില്‍. 1996 ല്‍ മാഹി മദ്യം വില്‍പന നടത്തവേ പിടിയിലായ തിരുവമ്പാടി പുന്നക്കല്‍ സ്വദേശി തോട്ടുങ്കര വര്‍ക്കി (68)യെയാണ് എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. അന്നു കോടതി ജാമ്യത്തില്‍ വിട്ട ഇയാള്‍ തെറ്റായി വിലാസം നല്‍കി മുങ്ങി നടക്കുകയായിരുന്നു.

റൂറല്‍ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുന്നക്കലില്‍ വിദേശ മദ്യ വില്‍പന നടത്തുന്ന ആളുണ്ടെന്ന് കണ്ടെത്തി പിടികൂടാനായത്. എടച്ചേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയത്തൂര്‍, സിപിഒ ഇ.ഗണേശന്‍, എഎസ്‌ഐ മനോജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്