ഇരുപത്തിനാലുകാരിയായ കാവുംവട്ടം വാരിക്കോട്ട് ഹസീന അന്തരിച്ചു
കൊയിലാണ്ടി: കാവുംവട്ടം വാരിക്കോട്ട് ഹാഷിമിന്റെ മകള്‍ ഹസീന അന്തരിച്ചു. 24 വയസാണ്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എലത്തൂര്‍ സ്വദേശി അസ്ലമാണ് ഭര്‍ത്താവ്. ഒന്നരവയസുകാരന്‍ ഹൈത്തം ഏക മകനാണ്. റസിയയാണ് ഉമ്മ. ആബിത, ഹനീഷ എന്നിവര്‍ സഹോദരങ്ങള്‍. കൊയിലാണ്ടി ഗുരുകുലം റോഡിന് സമീപത്തു നിന്ന് കാവുംവട്ടത്തേക്ക് കുടുംബം താമസം മാറുകയായിരുന്നു.
summery: 24 year old kaavumvattam vaarikkott hasina passed away