കടലോരത്തിനൊരു ആശ്വാസ വാർത്ത; വടകര മുകച്ചേരിഭാഗത്ത് കടൽഭിത്തി പുനരുദ്ധാരണത്തിന് 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി
വടകര: താഴെഅങ്ങാടി മുകച്ചേരിഭാഗത്ത് കടൽഭിത്തി പുനരുദ്ധാരണത്തിനായി 2.54 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ.കെ രമ എം.എൽ.എ അറിയിച്ചു. ശക്തമായ കടൽക്ഷോഭം ഉണ്ടാകുന്ന പ്രദേശമാണ് ഇത്. നേരത്തെയുണ്ടായ കടൽഭിത്തി തകർന്ന നിലയിലാണ് ഇവിടെ.
കഴിഞ്ഞ കടൽക്ഷോഭ കാലത്ത് തന്നെ ഇറിഗേഷൻ വകുപ്പിന് ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകിയിരുന്നു. ഇതിലാണ് ഇപ്പോൾ ഭരണാനുമതി യായിരിക്കുന്നത്. സാങ്കേതിക അനുമതി ലഭിച്ചാൽ ടെണ്ടർ നടപടികളടക്കം പൂർത്തിയാക്കി പദ്ധതി എത്രയും വേഗം നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. കടൽക്ഷോഭമുണ്ടാകുമ്പോൾ വടകര മേഖലയിൽ ഏറെ ദുരിതത്തിലാകുന്ന പ്രദേശമാണിത്.
A comforting news for the coast; 2.54 crore project for restoration of sea wall at Vadakara Mukacheri section approved