ചെങ്ങോട്ടുകാവിൽ പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് സ്വദേശിനിയെ കാണാനില്ലെന്ന് പരാതി. ആറോതിയില്‍ ജയചന്ദ്രന്റെ മകള്‍ വൈഷ്ണവിയെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. പതിനേഴ് വയസ്സാണ്.

റോസ് കളര്‍ ടീഷര്‍ട്ടും കറുപ്പ് കളര്‍ ജിന്‍സുമാണ് കാണാതാവുമ്പോള്‍ കുട്ടി ധരിച്ചിരുന്നത്. വൈഷ്ണവിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8943469414 ഫോണ്‍ നമ്പറിലോ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കുക.