വാഹനാപകടത്തിൽ പരിക്കുപറ്റിയ ഏറാമല സ്വദേശിനിക്ക് 15 ലക്ഷം രൂപ നഷ്ട പരിഹാരം; വിധി വടകര മോട്ടോർ ആക്സിഡന്റ് ക്ലയിംസ് ട്രീബ്യൂണലിന്റേത്


വടകര: വാഹനാപകടത്തിൽ പരിക്ക് പറ്റിയ ഏറാമല സ്വദേശിനിക്ക് 14.74800 രുപ, 8 ശതമാനം പലിശയും കോടതിച്ചിലവും ചേർത്ത് നൽകാൻ വിധി. ഏറാമല സ്വദേശിനിയും എസ്.ബി.ഐ കല്ലാച്ചി ബ്രാഞ്ചിലെ കരാർ ജീനക്കാരിയുമായ തിരുമുമ്പിൽ ശ്രീലതക്ക് (43) ആണ് വാഹനാപകടത്തിൽ സാരമായ പരിക്ക് പറ്റിയത്.

ഇഫ്ക്കൊ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ട പരിഹാര തുക നൽകേണ്ടത്. വടകര മോട്ടോർ ആക്സിഡന്റ് ക്ലയിംസ് ട്രീബ്യൂണൽ ജഡ്ജ് പി പ്രദീപിന്റേതാണ് ഉത്തരവ്.

നാദാപുരം കക്കംവെള്ളിയിൽ നിന്നും സ്ക്കൂട്ടറിൽ കല്ലാച്ചിക്ക് പോകവെ കക്കം വെള്ളി പോസ്റ്റ് ഓഫീസിന് സമീപം മറ്റൊരു സ്ക്കൂട്ടർ ശ്രീലത സഞ്ചരിച്ച സ്ക്കൂട്ടറിനെ ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്രീലതക്ക് വേണ്ടി അഡ്വ.പി.പി.സുനിൽകുമാർ ഹാജരായി.