ബാഗിൽ നിന്നും പിടിച്ചെടുത്തത് 14.44 കിലോഗ്രാം കഞ്ചാവ്; കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയും യുവാവും പിടിയിൽ


കോഴിക്കോട്: 14.44 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് സ്വദേശിനിയും യുവാവും പിടിയിൽ. ഇരുപത്തിമൂന്നുകാരിയായ ഷിഫ ഫൈസൽ മലപ്പുറം സ്വദേശി ആൽബിൻ സൈമൺ എന്നിവരാണ് പിടിയിലായത്. പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ചാണ് ഇരുവരും പിടിയിലായത്.

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ടോൾ പ്ലാസക്ക് സമീപത്തുനടന്ന പരിശോധനയി ഇവരുടെ ബാഗിൽ നിന്നും കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്.

പ്രതികൾക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും ആരുടെ നിർദേശ പ്രകാരമാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തിയതെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്‌ടർ എ.സാദിഖ് ഉം പാർട്ടിയും ഒറ്റപ്പാലം എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ അജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) യാസർ അറഫത്ത്, സുജീഷ്, പ്രമോദ്.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ റജീന, അജിത, എക്സൈസ് ടാസ്‌ക് ഫോർഴ്‌സ് ടീം അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സുദർശനൻ നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജിനി പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ, സുരേഷ്.സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് എന്നിവർ പങ്കെടുത്തു.

14.44 kg ganja was seized from the bag; A twenty-three-year-old woman and a youth from Kozhikode have been arrested