ഹയര്‍ സെക്കന്ററി പരീക്ഷയില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഉജ്ജ്വല വിജയം; 30 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്


പേരാമ്പ്ര: ഹയര്‍ സെക്കന്ററി പരീക്ഷയില്‍ കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളിന് ഉജ്ജ്വല വിജയം. സ്‌കൂളില്‍ നിന്നും പരീക്ഷയെഴുതിയ 232 പേരില്‍ 220 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 94.83 ആണ് സ്‌കൂളിലെ വിജയ ശതമാനം. സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് വിഷയങ്ങളില്‍ നിന്നുമായി 30 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.

സയന്‍സ് വിഭാഗത്തില്‍ നിന്നും പരീക്ഷ എഴുതിയ 103 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 98.10 ആണ് ഇവിടത്തെ വിജയ ശതമാനം. കോമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളില്‍ 92 ശതമാനമാണ് വിജയം. കൊമേഴ്‌സില്‍ 64 59 പേരും, ഹ്യുമാനിറ്റീസില്‍ 63 ല്‍ 58 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി.